വായിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഒരു പോസ്റ്റ് അപ്രത്യക്ഷമായി!!!
തുറന്നിട്ട വലിപ്പുകള് എന്ന ബ്ലോഗിലെ മുലയെന്നു കേള്‍ക്കുമ്പോള്‍ എന്ന പോസ്റ്റാണ് സജീവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ അപ്രത്യക്ഷമായത്!!!
ഈകൊച്ചു പോസ്റ്റിന്റെ കമന്റ് നം. 130 വായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് സ്ക്രീന്‍ ബ്ലാങ്ക് ആവുകയായിരുന്ന്.
ഭാഷയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്‍ തുടങ്ങി, നര്‍മ്മങ്ങളും, വളിപ്പുകളും, തെറിയും തറയും ആയി ‘പുരോഗമിക്കെ’ ചര്‍ച്ച കൂടുതല്‍ “ഇന്റലെക്ച്വല്‍” ആവുകയും അത് പിന്നീട് ഗ്രൂപ്പ് തിരിഞ്ഞ് ഒരു പോരാട്ടം ആവുകയും... പിന്നെ എപ്പഴോ പഴിചാരലുകളും ആണ്‍പെണ്‍ യുദ്ധങ്ങളും പിന്നെ വ്യക്തിഹത്യകളും ആയി മാറുകയായിരുന്നില്ലേ എന്ന് സംശയിക്കുന്നു.
സീനിയര്‍ പുരുഷ വനിതാ ബ്ലോഗര്‍മാരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ...ചര്‍ച്ച ചെയ്തിരുന്ന വിഷയത്തിന്റെ പ്രസക്തി എന്തുമാകട്ടെ, സജീവമായിരുന്ന ഒരു പോസ്റ്റ് നീക്കം ചെയ്യപ്പെട്ടത് തികച്ചും അപലപനീയം ആണെന്ന് എനിക്കു തോന്നുന്നു...
ഇത് മനപൂര്‍വ്വം delete ചെയ്തതാണോ, അതോ എന്തെങ്കിലും സാങ്കേതിക പിഴവ് ആണോ എന്ന് അറിയില്ല.
ഒരു പോസ്റ്റ് നീക്കം ചെയുവാനുള്ള അതിന്റെ ഉടമയുടെ അവകാശത്തെ ചോദ്യം ചെയുന്നുമില്ല.
പക്ഷെ ഈ പോസ്റ്റ് ഇങ്ങനെ നീക്കം ചെയ്യുവാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍, ചര്‍ച്ചകളില്‍ കണ്ട ചെളിവാരി എറിയലുകള്‍... അതെന്നെ വേദനിപ്പിക്കുന്നു.
ക്രിയാത്മകമായ തുറന്ന ചര്‍ച്ചകള്‍ക്കും, സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും വിഘാതമായി നില്ക്കുന്ന ഇത്തരം പ്രവണതകള്‍ ബ്ലോഗ് എന്ന മാധ്യമത്തെ തളര്ത്തിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു...
ബ്ലോഗ് ലോകത്തില്‍ പുതുമുഖം ആയതുകൊണ്ടാവാം ഒരുപക്ഷെ എനിക്ക് ഇങ്ങനെയൊക്കെ തോന്നിയത്. എന്നിരുന്നാലും, സീനിയര്‍ ആയ ബ്ലോഗേര്‍സ് ഇതിനെപറ്റി കൂടുതല്‍ ഗൌരവമായി ചിന്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...
________________________________________________________________________________________________________________________________
തുറന്നിട്ട വലിപ്പുകള്
Tuesday, December 18, 2007
മുലയെന്നു കേള്‍ക്കുമ്പോള്‍
മുലയെന്നു കേള്‍ക്കുമ്പോള്‍ തെറിയെന്നു പറയുന്ന തലമുറയാണെന്റെ ശത്രു.തലയെന്നു കേള്ക്കുമ്പോള്ക്ഷുരകനെയോര്ക്കുന്നതലമുറയാണെന്റെ ശത്രു.ഇ-മെയിലില്‍ വന്ന ഒരു ഫലിതം വായിച്ചപ്പോള്‍ മുല്ലനേഴിയുടെ മേല്‍പ്പറഞ്ഞ വരികളാണോര്ത്തത്.ഫലിതം ഇതാ:അമ്പതുവയസ്സുള്ള ഒരാള്‍ കുട്ടികളുണ്ടാകാതെ വന്നപ്പോള്‍ ഡോക്ടറെ കാണാന്‍ ചെന്നു. സ്റ്റെറിലൈസ് ചെയ്ത വിശേഷപ്പെട്ട ഒരു കുപ്പി കൊടുത്തിട്ട് ഡോക്ടര്‍ പറഞ്ഞു: നിങ്ങളുടെ സ്പേം കൌണ്ട് നോക്കണം, ഈ കുപ്പിയില്‍ കുറച്ച് സീമെനുമായി വരൂ.പിറ്റേന്നയാള്‍ വന്നു. ‘കിട്ടിയില്ല ഡോക്ടര്‍’ എന്ന പരിദേവനത്തോടെ. കണ്ടാല്‍ നല്ല ആരോഗ്യമുള്ളയാള്‍. ഡോക്ടര്‍ക്ക് അത്ഭുതമായി - എന്ത്, കിട്ടിയില്ലെന്നോ? “അതെ ഡോക്ടര്‍, ആദ്യം ഞാന്‍ തനിച്ച് ശ്രമിച്ച് നോക്കി. കിട്ടിയില്ല. പിന്നെ ഭാര്യ നോക്കി. ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് നോക്കി. കയ്യു കൊണ്ടും വായ കൊണ്ടും നോക്കി. അടുത്ത വീട്ടിലെ പെങ്കൊച്ച് വന്ന് കാലിന്റെടയിലും വെച്ച് ശ്രമിച്ചു. കിട്ടിയില്ല.” ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ക്ക് തോന്നി താന്‍ തലകറങ്ങി വീണുപോകുമെന്ന്! “കിട്ടിയില്ല ഡോക്ടര്‍, കുപ്പിയുടെ അടപ്പ് തുറക്കാന്‍ കിട്ടിയില്ല” അയാള്‍ വാചകം മുഴുമിച്ച് കുപ്പി മേശപ്പുറത്തുവെച്ചു.വെച്ചു, ഇട്ടു, കൊടുത്തു, പോയി, കയറ്റി, ഇറക്കി, കളഞ്ഞു... നിരുപദ്രവങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന മിക്കവാറും എല്ലാ ക്രിയാപദങ്ങളും ‘സെക്സി’യായ നമ്മുടെ ഭാഷയുടെ കാര്യമോ?
Posted by One Swallow
________________________________________________________________
23 comments:
ഇതൊരു ബ്ലോഗല്ലെ..ക്ടുടുതല് പ്രതീക്ഷിക്കുന്നത് തെറ്റ്. അതാണല്ലൊ ബ്ലോഗിനുള്ള സൌകര്യവും. ബുലോഗത്തില്‍ ചിലരെങ്കിലും സഭ്യാസഭ്യതക്ക് അവരുടേതായ ഒരു അതിര്‍വരമ്പ് വരച്ചു വെച്ചിട്ടുണ്ട്, മറ്റുള്ളവര്‍ കുടി അതു പിന്തുടരണമെന്നു പറയുമ്പോഴാണ് നേരത്തെ പറഞ്ഞതുപൊലെയുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നതു. എഴുതുന്നവന് എഴുതട്ടെ, വായിക്കുന്നവന് വായിക്കട്ടെ. ഒരു സദാചാരത്തിനെറ്റെയും ആവശ്യം ഇവിടെ ഇല്ല..
ബ്ലോഗുകളുടെ ഉദ്ദേശ്യം തന്നെ സ്വതന്ത്രമായി ചിന്തിക്കുവാനും എഴുതുവാനുമുള്ളതാണെന്നുമുള്ള സാമാന്യ ബോധം പോലുമില്ലാതെ ഓരോന്നിനും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുമ്പ്ലോള് ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. സീനിയറായാലും ജൂനിയറായാലും ചില ഗ്രൂപ്പുകളില്‍ അംഗമാകുകയും ആ ഗ്രുപ്പ്പ്പിന്റെ ഭാഗമായി നിന്നു തമ്മില്‍ തല്ലുന്നതും അത്ര നല്ല പ്രവണതയല്ല..എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സീനിയര്‍മാര്‍ എന്നു പറയുന്നവര്‍ തനെയാണ് ഇവിടെ ഗ്രൂപ്പു പ്രവര്‍ത്തനവും മറ്റും ആരംഭിക്കുകയും ചെയ്തതു....
ഇവിടെ ഇത്രയൊക്കെ പ്രതീക്ഷിച്ചാാല് മതി..
ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതു ആണത്തമില്ലായ്മ ആണു. ആബ്ബീയേര് ഇല്ലാത്തവര്‍ ഒരു കാര്യം എഴുതാന്‍ പോവരുത്. വളരെ ആക്റ്റീവ് ആയിരുന്ന ഒരു പോസ്റ്റ് കുറേ സദാചാര പ്രസംഗകര്‍ക്കും തറ എന്നു പറഞ്ഞു പരിഹസിച്ച സാറാ ജോസിനും മാധവി കുട്ടിമാര്‍ക്കും ബ്ലോഗിലെ ഉടയ തംബുരാന്മാര്ക്കും അടിയറവു വച്ചത് ഒരു മാതിരി നാണം കെട്ട പരുപാടി ആയി പോയി.
ഇത് അന്തസ്സായി ചൂണ്ടി കാണിച്ച റ്റീന സി ജോര്‍ജിനു അഭിനന്ദനങ്ങള്‍.
http://verumvalippukal.blogspot.com/2007/12/blog-post.html
ടീനാ , ഇവിടെ പുതിയതാണെന്നല്ലെ പറഞ്ഞത് ഇതൊക്കെ കണ്ട് പഠിച്ചോളൂ. ഇവിടെ മറ്റുള്ളവരുടെ സദാചാരം ഒക്കെ അളവുകോലില്‍ വെച്ച് നോക്കാനും മറ്റും ആക്ഷന്‍ കമ്മിയൊക്കെയുണ്ട്. പറ്റിയാല്‍ ഒരു മെംബര്‍ ഷിപ്പ് ഒപ്പിക്കൂ. വിലവില്‍ ഇവിടെ കുറെ ഗ്രൂപ്പുകള്‍ ഉണ്ട്. ഇവിടെ ഗ്രൂപ്പുകളേ ഇല്ല, ഇതൊരു സര്വ്വസ്വതന്ത്രസാഹോദര്യമാധ്യമം ആണെന്നൊക്കെ പറഞ്ഞ് കുറേ അണ്ണന്മാരും,അമ്മച്ചിമ്മാരും ഒക്കെ വരും. ദയവായി വിശ്വസിച്ചേക്കരുത്. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ പെട്ടെന്ന് ചീട്ടെടുക്ക് എന്നിട്ട് അവരുടെ ബ്ലോഗുകള്‍, പേരുകള്‍ എന്നിവ ബ്ലോഗിന്റെ വലതു വശത്ത് ഇട്ടേയ്ക്കൂ. “ശ്രീ പറശിനിക്കടവ് മുത്തപ്പന് ഈ വീടിന്റെ ഐശ്വര്യം” എന്നൊക്കെ കണ്ടിട്ടില്ലെ, അങ്ങിനെ തന്നെ. അപ്പോള്‍ ടീനയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അവരൊക്കെ ഗോദായിലിറങ്ങും. വേണമെങ്കില്‍ അവരെ ഒക്കെ ചേര്‍ത്ത് ഒരു മെയില്‍ ത്രെഡും ആകാം. സംശയം ഊണ്ടെങ്കില്‍ ആ അണ്ണന്മാരുടെയും അക്കച്ചിമാരുടെയും ബ്ലോഗുകള്‍ സന്ദര്‍ശിച്ച് വലതുവശത്തെ ലിങ്കുകള്‍ നോക്കി അതൊക്കെ തീര്‍ക്കുക.
മുത്തശിയുടെ കൂടെ കിടന്ന് മുഷ്ടിമൈഥുനം നടത്തുന്നത് ശരിയാണോ?
അയ്യോ രാമാ, സ്ലാ.. സോറീ താങ്ക്യൂ. എന്ന പേരില്‍ കഥയിലെ സ്ലാ... എന്നത് സ്ലാങ്ക്യൂ എന്നല്ലെ, അത് ഒരു അശ്ലീല കഥയല്ലെ? യോനിക്കിടയില് ബ്ലേഡ് വെച്ച് ജാരനെ പിടിച്ച ഒരു രാജ്ആവിന്റെ കഥയല്ലെ എന്നൊന്നും ടീന സംശയം ചോദിക്കരുത്. അതൊക്കെ സദാചാര ലംഘനം ആണ്.
സദാ ചാരം മൂടി കിടക്കുന്ന ആ ബ്ലോഗിലൊക്കെ വല്ലപ്പോളും ആരെങ്കിലും കയറുന്നത് ഈ തരം ഇടപെടലുകളിലൂടെ ആ പ്രൊഫൈലില്‍ നിന്ന് പോസ്റ്റിലേയ്ക്ക് എത്തിയാണ്. ജീവിച്ച് പോയ്ക്കോട്ടേന്നേ.
ഇനി ഞരമ്പ് രോഗികളെ തിരിച്ചറിയാനുള്ള യന്ത്രം വേണമെങ്കില്‍ ഇവിടെ നിന്ന് വി.പി.പി ആയി വാങ്ങാം. ഇതു വെച്ച് ഞരമ്പു രോഗത്തിന്റെ അളവ് അറിയാം, കേട്ടോ.
നമ്മടെ അമ്മച്ചിയ്ക്ക് പോസ്റ്റ് അശ്ലീലമായി തോന്നിയാപ്പിന്നെ വച്ചേക്കാന്‍ പറ്റുമോ ക്ശ്മലന് അളിയാ? കുരുവിയ്ക്ക് ഇനിയും ബുജിയായി ഇവിടൊക്കെ ജീവിക്കാന്‍ ഉള്ളതാ. ഈ അമ്മച്ചിയും കൊച്ചനും മറ്റ് അച്ചായന്മാരും കൂടെ പണ്ടെ വരിയുടച്ച് തൊഴുത്തില്‍ കയറ്റിയതാ പാവത്തിനെ.
സ്ത്രീകളെ പറ്റി അശ്ലീലം പറഞ്ഞാല്‍ അമ്മച്ചി സഹിയ്ക്കുമോ? മലയാളീസിന്റെ ഹിപ്പോക്രസിയെ പറ്റി ബാലസാഹിത്യവും കവിതയും ഖണ്ഡകാവ്യവുമൊക്കെ എഴുതാം. മുഷ്ടിമൈഥുനവും കുണ്ടനടിയുമൊക്കെ ബുദ്ധിജീവികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് അല്ലാതെ നമ്മളെ പോലെ ഉള്ള സാധാരണക്കാര്‍ക്ക് രണ്ട് തമാശ പറയാനുള്ളതല്ല. മനസ്സിലായോ?
എന്തായാലും ലങ്ങേര് ആ പോസ്റ്റ് മായ്ച്ചത് മോശമായി. തൊട്ടു മുമ്പത്തെ അനോണി പറഞ്ഞ പോലെ വരിയുടച്ച് വെച്ചേക്കുവല്ലേ അമ്മച്ചീം അമ്മച്ചീടെ മറ്റൊരു വരിയുടക്കപ്പെട്ട പെരിയമോനും.
സദാചാരത്തിന്റെ കാവല്‍ ഭടന് മുത്തശ്ശിയെ ഒറക്കിക്കെടത്തി മുഷ്ടിമൈഥുനം ചെയ്യാം. ചെയ്തോട്ടെ. ആര്‍ക്കെങ്കിലും വിരോധമുണ്ടോ? ഇല്ല.
കൂട്ടുകാരന്റെ കട്ടിലില്‍ കിടക്കുമ്പോ കൈപ്രയോഗം നടത്തി രേതസ്സ് ചീറ്റിക്കാന്‍ കഴിയാത്തതിന്റെ അസ്കിത നാട്ടുകാരുമായി പങ്കുവെക്കാം. വിരോധമുണ്ടോ? ആയ്ക്കോട്ടെ.
എന്നാല്‍ വെറും തറയെങ്കില്‍ തറയായ കുറേ തമാശ കേട്ട് സദാചാരത്തിന്റെ പരിപാലകനാകണത് കാണുമ്പോ പുശ് ചമാണു പുശ് ചം! ഇവനൊക്കെ ആരുടെ മാനം കാക്കണ ബുജി ആണാവോ?
തള്ളേ, കലിപ്പുകളു തന്നേ?
ആ പോസ്റ്റു മാറ്റിയതിനു നിങ്ങക്കെന്നാ കഴപ്പാ പുള്ളേ.. അത്യാവശ്യത്തിനു തെറിക്കഥയൊക്കെ വായിച്ചതു പോരേ.
നേരത്തെ പറഞ്ഞ സദാചാരിണി ആന്റിയും മൈഥുനവീരനുമൊക്കെ പറഞ്ഞതില്‍ നിന്നും നിങ്ങള്‍ക്കൊന്നും മനസ്സിലായില്ലേ, മോശം..
അതായത്, തെറിപറയുമ്പോ, ഇന്റലക്ച്വല്‍ ആയി പറയുക, ഇന്റലക്ചുവല്‍ അല്ലെങ്കിലും നുമ്മ അങ്ങനാന്നങ്ങു മനസ്സില്‍ വിചാരിച്ച് തെറി പറഞ്ഞാല്‍ മതി കെട്ട ചെല്ല?
യെവയ്യന്നു കെട്ടിയെടുക്കുന്നപ്പാ ഈ വക ഇന്റലക്ചുവല്‍ മൊതലുകളെ ഒക്കെ?
മുകളില്‍ കമന്റിട്ട നാടോടി ഞാനല്ല..
മുകളില്‍ കമന്റെഴുതിയ സുഹൃത്തുക്കളേ, എല്ലാവരും ആക്ടീവ് ബ്ലോഗേഴ്സ് ആണെന്ന് കരുതുന്നു, ഞാന്‍ ഒരു ഗ്രൂപ്പിലുമംഗമല്ലെന്ന് എല്ലാര്ക്കും അറിയാമല്ലൊ ആ ധൈര്യത്തോട് പറയട്ടെ,
ഒരു സ്ത്രീയെ മോശമായി എഴുതിയാല്‍ എന്ത് തൃപ്തിയാ നിങ്ങള്‍ക്കുണ്ടാവുന്നത്?
ആ പോസ്റ്റില്‍ അവരുടെ കമന്റുകള്‍ ഞാനും വായിച്ചതാണല്ലൊ അതില്‍ മറ്റ് ബ്ലോഗേഴ്സിനെ സപ്പോര്‍ട്ട് ചെയ്തല്ലേ അവര്‍ എഴുതിയിരുന്നത്? ആ ബ്ലോഗില്‍ അത് പ്രതീക്ഷിച്ചില്ല എന്നും ബാച്ചിലേഴ്സിന്റെ ബ്ലോഗിലായിരുന്നെങ്കില് എല്ലാവരും അതിനെ അപലപിച്ചേനേ എന്നും അല്ലേ? അത് തന്നെയല്ലേ സാബു പ്രയാര്‍ എന്ന ബ്ലോഗറും എഴുതിയത് ?
എന്താ നിങ്ങള്‍ സാബൂവിനെ തെറി പറയാതിരുന്നത്? അപ്പൊ യഥാര്‍ത്ഥകാരണം മറ്റ് പലതും അല്ലേ? ആ കമന്റ് എഴുതിയത് ഒരു തെറ്റാണൊ സുഹൃത്തുക്കളേ എല്ലാര്ക്കും അവരവരുടെ സ്വാതന്ത്ര്യം ഇല്ലേ കമന്റെഴുതാന്‍ അതും പെരിങ്ങോടന്റെ പോസ്റ്റും ആയി കൂട്ടികീട്ടുന്നതിന്റെ സാംഗത്യം എന്താണെന്ന് മനസ്സിലാവുന്നില്ല.
സ്വാളോയുടെ പോസ്റ്റിലും അവരുടെ കമന്റുകള്‍ രണ്ട് ധ്രുവങ്ങളില്‍ ആയിരുന്നല്ലൊ, പേരും മുഖവും ഒളിപ്പിച്ച് വച്ച് ആര്‍ക്കും ആരേയും എന്തും ഈ ലോകത്തില്‍ പറയാം പക്ഷേ സെല്‍ഫ് റെസ്പെക്റ്റ് അല്പമെങ്കിലും ഉണ്ടായാല്‍ നമുക്ക് ഇങ്ങനെ എഴുതാന്‍ തോന്നുമോ?
ഒന്നു തീര്‍ച്ച നമ്മുടെ ജീവിതത്തിലും ഇത്തരം ആക്ഷേപങ്ങള്‍ വന്നാല്‍ നമുക്ക് തിരിഞ്ഞ് ചിന്തിക്കാന്‍ ഒരു അവസരം ഉണ്ടാവും അത്തരം അവസരങ്ങള്‍ ഈ കമന്റെഴുതുന്നുവര്ക്കും വേഗം ഉണ്ടാവട്ടെ എന്നാശിക്കാം
ഹാപ്പി ബ്ലോഗിങ്ങ്!
എല്ലാര്ക്കും ഒരിക്കല്‍ കൂടെ ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകള്‍!!
ഒരാളുടെ ഇഷ്ടപ്രകാരം അയാളെഴുതട്ടെ, വായിക്കുന്നവന് വായിച്ചാല്‍ മതി. ആരെയും ആരും അതു വായിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. മലയാളത്തിലിന്നറിയപ്പെടുന്ന സാഹിത്യകാരന്മാര് ചിലരെങ്കിലും മറ്റു പേരില്‍ ഇത്തരം കഥകളെഴുതാറില്ലെ,
അറിയപ്പെടുന്ന സീനിയര്‍ ബ്ലൊഗര്മാരെല്ലാവരും തന്നെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് ഇതിനെല്ലാം ഒരു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. ഒരു തരത്തിലല്ലങ്കില്‍ മറ്റൊരുതരത്തില്‍ അതു ബ്ലോഗര്‍മാരെ സ്വാധീനിക്കാറുമുണ്ട്. വലിയ വായില്‍ സദാചാരം പറയുംകയും രാത്രിയായാല്‍ തലയില്‍ മുണ്ടിട്ടിറങ്ങുന്ന പകല്മാന്യന്മാരുടെ രിതി പണ്ടെ ഇവിടെ ഉള്ളതിനാല്‍ ഇനിയും അതു തുടര്‍ന്നു കൊണ്ടേയിരിക്കും.
പിന്നെ സാജന് ഒരു സ്ത്രിയെ മോശമായി എഴുതുന്നതിനോട് എനിക്കും യോജിപ്പില്ല്. സാബു പ്രയാറ് അയാളുടെ ഇഷ്ടപ്രകാരമാണെഴുതുന്നതു. ഒരു പകല്മാന്യന്നെ മുഖം മൂടി അയാള്‍:ക്കില്ലേന്നാണ് അയാളുടെ പോസ്റ്റുകള്‍ വായിച്ചിട്ടുള്ള എനിക്കു തോന്നിയിട്ടുള്ളത്. അയാളു സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്പോല്‍ നേരത്തെ പറഞ്ഞിട്ടുള്ള എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള സീനിയര്‍ ബ്ലൊഗര്മാറുറ്റെ ഒരു കൂട്ടം തന്നെ സദാചാരത്തിന്റെ വാളും പൊക്കി പിടിച് അയാള്‍ക്കെതിരെ പോരിനിറങ്ങുന്നത് കണ്ടിട്ടൂള്ളതല്ലെ,
പിന്നെ സെല്‍ഫ് റെസ്പെക്ക്ടിന്റെ കാര്യം.. അങ്ങനെയാണെല്‍ മാധവികൂട്ടിക്ക് എത്ര സെല്‍ഫ് റെസ്പെക്ട് ഉണ്ട്. അവരുടെ നിറ്മാതളം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിട്ടുള്ള കൃതിയാണ്. അതൊക്കെ വാങ്ങി വായിക്കാം സാധാരണക്കാരന് എഴുതിയാല്‍ അത് അശ്ലീലവും. അതു തന്നെയാണ് ഇരട്ടത്താപ്പെന്നു പച്ച മലയാളത്തില്‍ പറയുന്നത്.
സത്യസന്ധമായി പറയട്ടെ ഞാന്‍ ഇത്തരം കഥകള്‍, എന്നു വെച്ചാല്‍ അശ്ലീലത എന്നു മറ്റുള്ളവര്‍ പറയുന്നത് വായിക്കാന്‍ പോകാറില്ല, പക്ഷെ എഴുതുന്നവന്റെ കഴുത്തിനു കുത്തിപിടിച്ചു നീ ഇന്നതെ എഴുതാവു എന്നു പറയുന്ന ഒരു കൂട്ടത്തില്‍ പെട്ടവനുമല്ല,
വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ ഈ ബ്ലോഗില്‍ കുറച്ചു നേരത്തെ എഴുതിതുടങ്ങി എന്നുള്ളതു കൊണ്ട് മാത്രം സദാചാരത്തിന് വരമ്പുകള്‍ സൃഷ്ടിക്കാന്‍ ഇവരാരുമല്ല. മറ്റുള്ളവന്റെ ആവിഷ്കാര സ്വാതന്ത്രത്തില്‍ ഇടപെടാന്‍ ആര്‍ക്കും തന്നെ അധികാരമല്ല, വ്യക്തിപരമായി ആക്ഷേപിക്കാത്ത എല്ലാം തന്നെ സ്വീകാര്യമാണ് എന്നുള്ളതാണ് എന്റെ അഭിപ്രായം.
വഴിപോക്കന് , താങ്കളുടെ കമെന്റില്‍ ഞാന്‍ അത്തരം വ്യക്തിഹത്യ കണ്ടില്ല, മുഖമില്ലാതെ എഴുതുന്നവരോടാണ് ഞാന്‍ മുഖ്യമായും പറഞ്ഞത് .പിന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും കഴിയും കഴിയുന്നതും വ്യക്തി ഹത്യ ഒഴിവാക്കിയാല്‍ നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
പിന്നെ വഴിപോക്കന് തന്നെ പറയുന്ന ബ്ലോഗിലെ ഇരട്ടത്താപ്പിനെ പറ്റിയല്ലേ അവര്‍ കമന്റിയത് അത് എന്നെ പോലെയുള്ള ജൂനിയര്‍ ബ്ലോഗേഴ്സിനെ സഹായിക്കുകയാണെന്നാണ് എനിക്കു തോന്നിയത് ?(ജൂനിയേഴ്സ് /സീനിയേഴ്സ് എന്നൊരു വേര്‍തിരിവ് ഉണ്ടോ?/ഉണ്ടെങ്കില്‍ )
പിന്നെ ബ്ലോഗിലെ സദാചാരത്തെ പറ്റിയൊന്നും അവരെഴുതിയില്ലല്ലൊ(എഴുതാന്‍ കഴിയുകയില്ലല്ലൊ) അതൊക്കെ നമുക്ക് സ്വയം തോന്നേണ്ടതല്ലേ, ആര്‍ക്കും എന്തു വേണമെങ്കിലും ബ്ലോഗില്‍ ആവാമല്ലൊ ബ്ലോഗറും നിയമങ്ങളും അനുവദിക്കുന്നിടത്തോളം കാലം.
ഓടോ: മാധവിക്കുട്ടിയുടെ നീര്‍മാതളം എന്ന് കൃതി അത്രത്തോളം മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല:)
സാജന് തീര്‍ച്ചയായും ഇവിടെ ഒരു വേര്‍തിരിവുണ്ട്. ബെര്‍ളിയുടെ ബ്ലോഗില്‍ ഇതിനെകുറിച്ചു ഒരു പോസ്റ്റും കക്ഷി പണ്ട് പോസ്റ്റിയിട്ടുണ്ടായിരുന്നു. http://berlythomas.blogspot.com/2007/11/10.html മുഴുവനും വായിച്ചു നോക്കു
അല്ലെങ്കില്‍ ഈ ലിങ്ക് പോയി നൊക്കു സാജന് എസ്റ്റാബിഷ്ഡ് ആയിട്ടുള്ള ഒരു ഗ്രൂപ്പിണ്ടെ പ്രവര്‍ത്തനം എങ്ങനെയാനെന്ന്. .http://shonimaas.blogspot.com/2007/11/blog-post_3681.html
എന്തെഴുതണം എന്തെഴുതണ്ട എന്നു തീരുമാനിക്കുന്നത് മറ്റുള്ളവരാണൊ എന്നാണ് ഞാന്‍ ചോദിക്കുന്നത്.
ആര്‍ക്കും എന്തു വേണമെങ്കിലും ബ്ലോഗിലെഴുതാം, പക്ഷെ എഴുതിയവനെ അവന്റെ പിറകെ നടന്നു അവനങ്ങനെ എഴുതാന്‍ പാടില്ല എന്നു പറയുന്നവരോടാണെനിക്കെതിര്പ്പ്.
വ്യക്തിപര്‍മായ ആക്ഷേപങ്ങള്‍ ഒഴിവാകുക തന്നെ വേണം.
നീര്‍മാതളം മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അതിന്റെ ഒരു പകര്‍പ്പ് എന്റെ കൈവശവുമിരിപ്പുണ്ട്. ആ കൃതി പുറത്തു വന്ന അവസരത്തില്‍ നിരുപകനായിരുന്ന കൃഷ്ണന് നായര്‍ ഒരേ ഒരു വാക്യമാണ് അതിനെ പറ്റി പറഞ്ഞത്..” ഇവര്‍ക്കു കൊച്ചിനെ കളിപ്പിച്ചിരിക്കാന്‍ പ്രായമായി എന്ന്” വായനക്കാരനാണ് തീരുമാനിക്കുന്നത് ഒരു കൃതി മോശമാണൊ അല്ലയൊ എന്ന്. അല്ലാതെ നിരൂപകന് എന്നു സ്വ്യം ഭാവിക്കുന്നവന് അല്ല...
വഴിപോക്കന്, ആ രണ്ട് പോസ്റ്റുകളും ഞാന്‍ വായിച്ചതാണ്, ശോണിമയുടെ പോസ്റ്റില്‍ ആരാണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയത്?
ഞാനുള്‍പ്പെടെ ആ എഴുതിയവര്‍ മിക്കവാറും ആ പെണ്‍കുട്ടിയെ സഹായിക്കുകയല്ലേ ചെയ്തത്?
പിന്നെ വിമര്‍ശിക്കുന്നവര്‍ അതിപ്പൊ ഏതു പോസ്റ്റിലായാലും വിമര്ശിക്കുമല്ലൊ ശോണിമയുടെ പോസ്റ്റില്‍ ഗ്രൂപ്പായി വന്നു വിമര്‍ശിച്ചെന്ന് എനിക്ക് തോന്നുന്നില്ല.
ഇനി
എന്തെഴുതണം എന്തെഴുതണ്ട എന്നു തീരുമാനിക്കുന്നത് മറ്റുള്ളവരാണൊ എന്നാണ് ഞാന്‍ ചോദിക്കുന്നത്.
ആര്‍ക്കും എന്തു വേണമെങ്കിലും ബ്ലോഗിലെഴുതാം, പക്ഷെ എഴുതിയവനെ അവന്റെ പിറകെ നടന്നു അവനങ്ങനെ എഴുതാന്‍ പാടില്ല എന്നു പറയുന്നവരോടാണെനിക്കെതിര്പ്പ്.
ഇത് വഴിപോക്കന്റെ കമന്റിലെ ഒരു ഭാഗം,
ഇതിനു മറുപടി താങ്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു
അങ്ങനെ ജൂനിയറുടേ പോസ്റ്റില്‍ പോയി മാത്രം എഴുതിയത് മോശമായിപ്പോയി എന്നും ഇത്തിരി ഇന്റെലെച്വല് എന്നു തോന്നുന്ന പോസ്റ്റില്‍ അങ്ങനെ പറയാതെയിരിക്കുകയും ചെയ്യുന്ന ബ്ലോഗിലെ കീഴ്വഴക്കം ഇരട്ടത്താപ്പല്ലേ ?( അതുതന്നെയല്ലേ ഒരര്‍ത്ഥത്തില്‍ താങ്കളും പറയുന്നത് ) അതല്ലേ അവര്‍ ചൂണ്ടിക്കാണിച്ചത്? അപ്പോള്‍ അതു തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതല്ലേ?
സാജന് - ആ പോസ്റ്റിലെ ഒരു കമന്റ് താങ്കള്‍ കണ്ടിട്ടുണ്ട് എന്നു ഞാന്‍ കരുതുന്നു. അദ്ധേഹം ബൂലോഗത്തില്‍ പ്രശസ്തനായതുകൊണ്ട് മാത്രം ഇങ്ങനെ പറയാമ്മൊ, ഇതു തന്നെയാണ് അച്ചടി മാധ്യമങ്ങളില്‍ കണ്ടു വരുന്നതും. ഒരു മാതിരി അടിച്ചമരത്തല് രീതി. തനിക്കു പ്രായപുറ്ത്തി ആകാത്തതിനാല്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല എന്നും മോളു പോയി ഏട്ടത്തിയമ്മയോടു പറയു എന്നു പറഞ്ഞതും ഒരു രീതിയില്‍ ഒരാക്ഷേപിക്കല് തന്നെയാണ്. താനൊരു വലിയ സംഭവം ആണ് മറ്റുള്ളവരെല്ലാം തനിക്കു താഴെ .
പിന്നെ കണ്ട ഒരു കമന്റ് ആ പോസ്റ്റിനു ശോണിമയുണ്ടാവാന് ശോണിമ ഒന്നും പറഞ്ഞില്ലല്ലൊ എന്ന് മാളോടൊരു ചോദ്യം.. വേറൊന്നു അയാളുടെ മലയാളത്തിന് കുറ്റം. ആദ്യത്തെ രണ്ട് കമന്റ്..
എഴുതി തെളിയട്ടെ എല്ലാവരും, ആരും പൂര്ണ്ണരായല്ല ഇവിടെ ബ്ലോഗിംഗ് തുടങ്ങിയത് . ഞാന്‍ ആരെയും കുറ്റം പറയുന്നതല്ല. ഇതൊന്നും നമ്മള് പെട്ടെന്നു ശ്രദ്ധിക്കാതെ പോയത്. അല്ലെങ്കില്‍ ചെലപ്പോള്‍ എനിക്കു അങ്ങനെ തോന്നിയത്. (അതായിരിക്കും!!!!! ..[;)])
“അങ്ങനെ ജൂനിയറുടേ പോസ്റ്റില്‍ പോയി മാത്രം എഴുതിയത് മോശമായിപ്പോയി എന്നും ഇത്തിരി ഇന്റെലെച്വല് എന്നു തോന്നുന്ന പോസ്റ്റില്‍ അങ്ങനെ പറയാതെയിരിക്കുകയും ചെയ്യുന്ന ബ്ലോഗിലെ കീഴ്വഴക്കം ഇരട്ടത്താപ്പല്ലേ ?
അതെ,ഇതു തന്നെയാണ് ഞാന്‍ പറഞ്ഞു വന്നതും സീനിയര്‍ ബ്ലോഗര്‍മാരെന്നു പറയുന്നവര്‍ ചെയ്യുന്നതെല്ലാം ശരിയും മറ്റുള്ളവരെല്ലാം ഒന്നിനും കൊള്ളാത്തവരും..
കമന്റ് വഴിമാറിപോയതിനു ടീന ക്ഷമിക്കണം..
ഈ ബൂലോകത്തില്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്റെ ഈശ്വരാ!
ബ്ലോഗര്‍മാര്‍ പലവിധം ഉലകില് സുലഭം...
സീനിയര്‍, ജൂനിയര്‍
ആണ്, പെണ്
ബാച്ചിലര്‍,
പൈങ്കിളി,
ഇന്റലെക്ച്വല്‍,
പ്രായപൂര്‍ത്തി ആയവരും ആകാത്തവരും...
ഇതൊന്നും പോരാഞ്ഞിട്ട് പിന്നേം കുറെ ഗ്രൂപ്പുകളും
ഈ കഥകളൊന്നും അറിയാതെ ചുമ്മാ ചാടിക്കയറി അഭിപ്രായം പറഞ്ഞത് മണ്ടത്തരം ആയി!
ശരിയാ, ഒത്തിരി പ്രതീക്ഷിക്കാന്‍ പാടില്ലാ, അല്ലേ?
പോസ്റ്റ് വായിക്കുന്നവര്‍ വായിക്കട്ടെ, കമന്റ് പറയുന്നവര്‍ പറയട്ടെ, നീക്കം ചെയുന്നെങ്കില്‍ അങ്ങനെ...
അതിലൊന്നും നൊമ്പരപ്പെടാനോ പ്രതികരിക്കാനോ ആര്‍ക്കും അവകാശമില്ല...
അല്ലെങ്കില്‍ത്തന്നെ പ്രതികരിക്കാനും, പ്രധിഷേതിക്കാനും നമ്മളാരാ...
ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍, മനപ്പൂര്‍വ്വമല്ലാ... ക്ഷമിക്കുക...
പക്ഷെ എന്തൊക്കെപ്പറഞ്ഞാലും... പറയണമെന്നു തോന്നുമ്പോള്‍ പറയാനും, എഴുതണമെന്നു തോന്നുമ്പോള്‍ എഴുതാനും, കരയണമെന്നു തോന്നുമ്പോള്‍ കരയാനും ആയി, ഇനിയും ഞാന്‍ എന്റെ ഈ സ്വാതന്ത്ര്യത്തെ ഉപയോഗിക്കും...
തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍, അതെനിക്കും കൂടി ബോധ്യമായാല്‍, തിരുത്താന്‍ ശ്രമിക്കാം...
അതങ്ങനെയാണ് ടീനാ.. സ്വന്തം അഭിപ്രായം ആരെന്തു പറഞ്ഞാലും തുറന്നെഴുതു.. മറ്റുള്ളവരെന്തു പറയുന്നു എന്നു വിചാരിചു ഒരു കാര്യത്തിലും ബോദറ് ചെയ്യരുതു.. കുറച്ചുകൂടി കഴിയുമ്പോഴറിയാം താനുമൊരു ഗ്രൂപ്പിന്റെ ഭാഗമായൊ എന്നു....;) Anyways best of luck...
കുറച്ചുകൂടി കഴിയുമ്പോഴറിയാം താനുമൊരു ഗ്രൂപ്പിന്റെ ഭാഗമായൊ എന്നു....;)
ഇല്ല എന്നു ഞാന്‍ പറയുന്നില്ലാ!!!
പക്ഷെ അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു...
All the best Teena :)
റ്റീനാ ബ്ലോഗും കമന്റും വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു പരുവമായി
ഉള്ള കാര്യം പറഞ്ഞതാ ആകപ്പാടെ വട്ടായിപ്പോയി..
Friendz,
അതുപിന്നെ എനിക്കും വട്ടായി! അതുകൊണ്ടാണല്ലോ ചാടിക്കയറി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. പിന്നെ ഇതൊക്കെ ഈ ബൂലോകത്തിന്റെ ഒരു ഭാഗമാണെന്ന് മനസ്സിലായി...
പിന്നെ ഇതേ വിഷയത്തെപ്പറ്റി പലയിടത്തും പല ചര്‍ച്ചകളും കണ്ടെങ്കിലും, പല പേരുകളും പരാമര്‍ശിക്കപ്പെട്ടെങ്കിലും, അരേയുംതന്നെ പേരെടുത്ത് അറിയാത്തതുകൊണ്ട് അതിനെപ്പറ്റി ആവലാതിയില്ലാ...
adipoli to hear this voice. iniyum pratheekshikkatte. nandi.
subid.ks@gmail.com
Vayana engineyokke aayitheerunnu...!
:)
Dear Blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://teenacgeorge.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment