വായിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഒരു പോസ്റ്റ് അപ്രത്യക്ഷമായി!!!
തുറന്നിട്ട വലിപ്പുകള്‍ എന്ന ബ്ലോഗിലെ മുലയെന്നു കേള്‍ക്കുമ്പോള്‍ എന്ന പോസ്റ്റാണ് സജീവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ അപ്രത്യക്ഷമായത്!!!
ഈകൊച്ചു പോസ്റ്റിന്റെ കമന്റ് നം. 130 വായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് സ്ക്രീന്‍ ബ്ലാങ്ക് ആവുകയായിരുന്ന്.
ഭാഷയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്‍ തുടങ്ങി, നര്‍മ്മങ്ങളും, വളിപ്പുകളും, തെറിയും തറയും ആയി ‘പുരോഗമിക്കെ’ ചര്‍ച്ച കൂടുതല്‍ “ഇന്റലെക്ച്വല്‍” ആവുകയും അത് പിന്നീട് ഗ്രൂപ്പ് തിരിഞ്ഞ് ഒരു പോരാട്ടം ആവുകയും... പിന്നെ എപ്പഴോ പഴിചാരലുകളും ആണ്‍പെണ്‍ യുദ്ധങ്ങളും പിന്നെ വ്യക്തിഹത്യകളും ആയി മാറുകയായിരുന്നില്ലേ എന്ന് സംശയിക്കുന്നു.
സീനിയര്‍ പുരുഷ വനിതാ ബ്ലോഗര്‍മാരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ...ചര്‍ച്ച ചെയ്തിരുന്ന വിഷയത്തിന്റെ പ്രസക്തി എന്തുമാകട്ടെ, സജീവമായിരുന്ന ഒരു പോസ്റ്റ് നീക്കം ചെയ്യപ്പെട്ടത് തികച്ചും അപലപനീയം ആണെന്ന് എനിക്കു തോന്നുന്നു...
ഇത് മനപൂര്‍വ്വം delete ചെയ്തതാണോ, അതോ എന്തെങ്കിലും സാങ്കേതിക പിഴവ് ആണോ എന്ന് അറിയില്ല.
ഒരു പോസ്റ്റ് നീക്കം ചെയുവാനുള്ള അതിന്റെ ഉടമയുടെ അവകാശത്തെ ചോദ്യം ചെയുന്നുമില്ല.
പക്ഷെ ഈ പോസ്റ്റ് ഇങ്ങനെ നീക്കം ചെയ്യുവാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍, ചര്‍ച്ചകളില്‍ കണ്ട ചെളിവാരി എറിയലുകള്‍... അതെന്നെ വേദനിപ്പിക്കുന്നു.
ക്രിയാത്മകമായ തുറന്ന ചര്‍ച്ചകള്‍ക്കും, സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും വിഘാതമായി നില്‍ക്കുന്ന ഇത്തരം പ്രവണതകള്‍ ബ്ലോഗ് എന്ന മാധ്യമത്തെ തളര്‍ത്തിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു...
ബ്ലോഗ് ലോകത്തില്‍ പുതുമുഖം ആയതുകൊണ്ടാവാം ഒരുപക്ഷെ എനിക്ക് ഇങ്ങനെയൊക്കെ തോന്നിയത്. എന്നിരുന്നാലും, സീനിയര്‍ ആയ ബ്ലോഗേര്‍സ് ഇതിനെപറ്റി കൂടുതല്‍ ഗൌരവമായി ചിന്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...
________________________________________________________________________________________________________________________________
തുറന്നിട്ട വലിപ്പുകള്‍
Tuesday, December 18, 2007
മുലയെന്നു കേള്‍ക്കുമ്പോള്‍
മുലയെന്നു കേള്‍ക്കുമ്പോള്‍ തെറിയെന്നു പറയുന്ന തലമുറയാണെന്റെ ശത്രു.തലയെന്നു കേള്‍ക്കുമ്പോള്‍ക്ഷുരകനെയോര്‍ക്കുന്നതലമുറയാണെന്റെ ശത്രു.ഇ-മെയിലില്‍ വന്ന ഒരു ഫലിതം വായിച്ചപ്പോള്‍ മുല്ലനേഴിയുടെ മേല്‍പ്പറഞ്ഞ വരികളാണോര്‍ത്തത്.ഫലിതം ഇതാ:അമ്പതുവയസ്സുള്ള ഒരാള്‍ കുട്ടികളുണ്ടാകാതെ വന്നപ്പോള്‍ ഡോക്ടറെ കാണാന്‍ ചെന്നു. സ്റ്റെറിലൈസ് ചെയ്ത വിശേഷപ്പെട്ട ഒരു കുപ്പി കൊടുത്തിട്ട് ഡോക്ടര്‍ പറഞ്ഞു: നിങ്ങളുടെ സ്പേം കൌണ്ട് നോക്കണം, ഈ കുപ്പിയില്‍ കുറച്ച് സീമെനുമായി വരൂ.പിറ്റേന്നയാള്‍ വന്നു. ‘കിട്ടിയില്ല ഡോക്ടര്‍’ എന്ന പരിദേവനത്തോടെ. കണ്ടാല്‍ നല്ല ആരോഗ്യമുള്ളയാള്‍. ഡോക്ടര്‍ക്ക് അത്ഭുതമായി - എന്ത്, കിട്ടിയില്ലെന്നോ? “അതെ ഡോക്ടര്‍, ആദ്യം ഞാന്‍ തനിച്ച് ശ്രമിച്ച് നോക്കി. കിട്ടിയില്ല. പിന്നെ ഭാര്യ നോക്കി. ഞങ്ങള് രണ്ടാളും ഒരുമിച്ച് നോക്കി. കയ്യു കൊണ്ടും വായ കൊണ്ടും നോക്കി. അടുത്ത വീട്ടിലെ പെങ്കൊച്ച് വന്ന് കാലിന്റെടയിലും വെച്ച് ശ്രമിച്ചു. കിട്ടിയില്ല.” ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ക്ക് തോന്നി താന്‍ തലകറങ്ങി വീണുപോകുമെന്ന്! “കിട്ടിയില്ല ഡോക്ടര്‍, കുപ്പിയുടെ അടപ്പ് തുറക്കാന്‍ കിട്ടിയില്ല” അയാള്‍ വാചകം മുഴുമിച്ച് കുപ്പി മേശപ്പുറത്തുവെച്ചു.വെച്ചു, ഇട്ടു, കൊടുത്തു, പോയി, കയറ്റി, ഇറക്കി, കളഞ്ഞു... നിരുപദ്രവങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന മിക്കവാറും എല്ലാ ക്രിയാപദങ്ങളും ‘സെക്സി’യായ നമ്മുടെ ഭാഷയുടെ കാര്യമോ?
Posted by One Swallow
________________________________________________________________